ഉത്ര വധക്കേസ് : സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കും

By Team Member, Malabar News
Malabarnews_uthra
ഉത്ര
Ajwa Travels

തിരുവനന്തപുരം : ഉത്രാവധക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്ന സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സൂരജിന്റെ അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കും പങ്കുണ്ടെന്ന് ഉത്രയുടെ വീട്ടുകാര്‍ ആദ്യം മുതല്‍ത്തന്നെ ആരോപിച്ചിരുന്നു. ഗാര്‍ഹികപീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസവഞ്ചന തുടങ്ങിയവയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കുള്ള പങ്ക് കണ്ടെത്താനായാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്.

കൊലപാതകക്കേസില്‍ ഇപ്പോള്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇതിന്റെ കുറ്റപത്രം പുനലൂര്‍ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷ് കൊലപാതകക്കേസില്‍ മാപ്പു സാക്ഷി ആയെങ്കിലും വനം വകുപ്പ് എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ജയില്‍മോചിതനായിട്ടില്ല. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പ് സുരേഷിനെതിരെ കേസെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE