തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സ്പീക്കര്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പങ്കുവെച്ചു.
പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്പീക്കര്‍ ഇന്നലെ പോസ്റ്റിട്ടിരുന്നു. ഇതിനെ അഭിനന്ദിച്ച് സ്വന്തം അക്കൗണ്ടില്‍ നിന്ന് തന്നെ കമന്റ് വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞത്.
ഹാക്ക് ചെയ്ത അക്കൗണ്ടില്‍ കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയതായും ഇക്കാര്യത്തില്‍ തെളിവ് സഹിതം പൊലീസില്‍ പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. കൂടാതെ ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്ന് എല്ലാവരെയും അറിയിക്കുന്നതായും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
Read Also: ചിൻമയാനന്ദിന് എതിരായ ബലാൽസംഗ കേസ്; വിദ്യാർഥിനി മൊഴി മാറ്റി