ഇന്ത്യയില്‍ സ്‌ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്‌ച ആരംഭിക്കും

By Staff Reporter, Malabar News
covid vaccine_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്‌ഫുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈയാഴ്‌ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്‌തമാക്കി.

നീതി ആയോഗ് അംഗം ഡോക്‌ടര്‍ വികെ പോള്‍ വാക്‌സിന്‍ പരീക്ഷണം ഈയാഴ്‌ച ആരംഭിക്കുമെന്ന് ചൊവ്വാഴ്‌ച സ്‌ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്‌തമായാണ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സ്‌ഫുട്‌നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനായി ലോകാരോഗ്യ സംഘടനക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് റഷ്യ. കൂടാതെ ബയോളജിക്കല്‍ ഇ-വാക്‌സിനും മനുഷ്യരിലെ പരീക്ഷണത്തിനുള്ള ആദ്യഘട്ടങ്ങളിലാണ്. നിലവില്‍ അഞ്ചോളം കോവിഡ് വാക്‌സിനുകളാണ് ഇന്ത്യയില്‍ പരീക്ഷണത്തില്‍ ഉള്ളത്. ഇവയില്‍ നാലെണ്ണം പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.

മോസ്‌കോ ആസ്‌ഥാനമായ ഗമാലെയ ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്‌ഫുട്‌നിക്-വി വാക്‌സിന്റെ പരീക്ഷണത്തിന്റേയും വിതരണത്തിന്റേയും കരാര്‍ ഹൈദരാബാദിലെ ബഹുരാഷ്‌ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനാണ്. 100 ദശലക്ഷം ഡോസ് വാക്‌സിന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആര്‍ഡിഐഎഫ് നല്‍കും.

Read Also: പോലീസ് ആക്‌ട് ഭേദഗതി സൈബറിടത്തില്‍ സ്‌ത്രീകളുടെ സുരക്ഷക്ക്, കുറവുകള്‍ പരിശോധിക്കും; എംഎ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE