മോസ്‌കോ: ഒമൈക്രോൺ കോവിഡ് വകഭേദത്തിനെതിരെ ബൂസ്‌റ്റർ വാക്‌സിൻ ഷോട്ടുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്ന് ലക്ഷ്യ. കഴിഞ്ഞ വർഷം റഷ്യ കോവിഡിനെതിരെ സ്‌പുട്നിക് വി എന്ന വാക്‌സിൻ പുറത്തിറക്കിയിരുന്നു. അതിന് ശേഷം ഒരു തവണ മാത്രം കുത്തിവെക്കാവുന്ന സ്‌പുട്നിക് ലൈറ്റ് വാക്‌സിനും റഷ്യ അവതരിപ്പിച്ചു. പരീക്ഷണങ്ങളിൽ ഉയർന്ന ഗുണനിലവാരം ഉള്ളതെന്നാണ് റഷ്യയുടെ വാക്‌സിൻ വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇതിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല.
എന്നാൽ, ഈ വാക്‌സിൻ ഒമൈക്രോണിനെതിരെ ഫലപ്രദമാണെന്നാണ് റഷ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. സ്‌പുട്നിക് വാക്‌സിൻ നിർമാതാക്കളായ ഗമലിയ ഇൻസ്‌റ്റിറ്റ്യൂട്ട് ഒമൈക്രോണിനെ ചെറുക്കാൻ സാധിച്ചേക്കുമെന്ന അവകാശ വാദവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ തുടങ്ങിയതായും ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങളാണ് ജനിതക വ്യതിയാനം സംഭവിച്ച ഒമൈക്രോൺ അടക്കമുള്ള വകഭേദങ്ങൾ ഉണ്ടാകാൻ കാരണം. വാക്‌സിനിൽ മാറ്റം വരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് ബൂസ്‌റ്റർ ഡോസുകൾ പുറത്തിറക്കുമെന്നും റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് തലവൻ കിറിൽ ദിമിത്രിവ് വ്യക്‌തമാക്കി. പ്രശ്‌നപരിഹാരത്തിനായി വാക്‌സിൻ നിർമാതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കാർഷിക നിയമങ്ങൾ പിൻവലിച്ചു; ബിൽ പാസാക്കി ഇരു സഭകളും