തിരഞ്ഞെടുപ്പ് കാലത്ത് സ്‌ക്വാഡുകൾ പിടികൂടിയത് 5.44 കോടി രൂപ

By Team Member, Malabar News
malappuram news
Representational image
Ajwa Travels

മലപ്പുറം : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 5.44 കോടി രൂപയും 227 ഗ്രാം സ്വർണവും. തിരഞ്ഞെടുപ്പ് വിഭാഗത്തിനു കീഴിൽ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്, സ്‌റ്റാറ്റിക്‌സ് സർവൈലൻസ് ടീം, പോലീസ് എന്നീ വിഭാഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക പിടികൂടിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞത് മുതൽ മാർച്ച് 29 വരെയുള്ള കണക്കുകൾ ആണിത്. വലിയ രീതിയിലാണ് നിലവിൽ അനധികൃതമായി പണവും സ്വർണ്ണവും കടത്താനുള്ള ശ്രമങ്ങൾ അതിർത്തി പ്രദേശങ്ങളിൽ നടക്കുന്നത്. പണവും സ്വർണ്ണവും കടത്തുന്നതിനൊപ്പം തന്നെ മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ തുടങ്ങിയവയുടെ കടത്തും വലിയ രീതിയിൽ ഈ കാലയളവിൽ കൂടിയിട്ടുണ്ട്.

അനധികൃതമായി വാഹനത്തിൽ കടത്താൻ ശ്രമിച്ച 44.75 ലിറ്റർ മദ്യം, 22.75 ലിറ്റർ ബീയർ, 4.45 ലിറ്റർ ചാരായം, 33.249 കിലോഗ്രാം കഞ്ചാവ്, 4,51,729 പാക്കറ്റ് ഹാൻസ്, 115 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ, 139.35 ഗ്രാം എംഡിഎം, 4 സെറ്റ് ഹുക്ക എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Read also : കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE