എസ്‌എസ്‌എഫ് സാഹിത്യോൽസവ്; മഞ്ചേരി വെസ്‌റ്റ് ഡിവിഷൻ ജേതാക്കൾ

സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവിലാണ് മഞ്ചേരി വെസ്‌റ്റ് ഡിവിഷൻ ജേതാക്കളായത്. കൊണ്ടോട്ടി ഡിവിഷൻ രണ്ടും, പുളിക്കൽ ഡിവിഷൻ മൂന്നും സ്‌ഥാനം കരസ്‌ഥമാക്കി.

By Desk Reporter, Malabar News
SSF sahithyolsav; Manjeri West Division winners
ജേതാക്കൾക്ക്, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി ട്രോഫി സമ്മാനിക്കുന്നു
Ajwa Travels

മലപ്പുറം: രണ്ട് ദിവസങ്ങളിലായി ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വണ്ടൂർ അൽഫുർഖാൻ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് കഴിഞ്ഞ ദിവസം സമാപിച്ചു.

292 പോയിന്റുകൾ നേടി മഞ്ചേരി വെസ്‌റ്റ് ഡിവിഷൻ ഒന്നാം സ്‌ഥാനവും 252 പോയിന്റുകൾ നേടി കൊണ്ടോട്ടി ഡിവിഷൻ രണ്ടാം സ്‌ഥാനവും 249 പോയിന്റുകൾ നേടി പുളിക്കൽ ഡിവിഷൻ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

കാമ്പസ് വിഭാഗത്തിൽ ഗവ.മെഡിക്കൽ കോളേജ് മഞ്ചേരി, സഹ്യ ആർട്ട്സ് കോളേജ് വണ്ടൂർ, എച്ച്എം കോളേജ് ആലുക്കൽ എന്നിവർ ഒന്നാം സ്‌ഥാനം പങ്കിട്ടെടുത്തു. ഇഎംഇഎ കോളേജ് കൊണ്ടോട്ടി രണ്ടാം സ്‌ഥാനവും മഅ്ദിന്‍ പോളിടെക്‌നിക് കോളേജ് മലപ്പുറം, അംബേദ്‌കർ കോളേജ് വണ്ടൂർ മൂന്നാം സ്‌ഥാനവും പങ്കിട്ടെടുത്തു.

മഞ്ചേരി ഈസ്‌റ്റ് ഡിവിഷനിലെ മുഹമ്മദ് മിദ്‌ലാജ്, പുളിക്കൽ ഡിവിഷനിലെ ശംനാദ് എന്നിവർ സർഗ പ്രതിഭാ പട്ടം കരസ്‌ഥമാക്കി. സമാപന സംഗമം സമസ്‌ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‍ലിയാർ ഉൽഘാടനം ചെയ്‌തു. വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു.

കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, എ മുഹമ്മദ് പറവൂർ, മുഹമ്മദ് ശരീഫ് നിസാമി, ജാബിർ സഖാഫി മാപ്പാട്ടുകര, ഹസൈനാർ സഖാഫി കുട്ടശ്ശേരി, എപി ബഷീർ ചെല്ലക്കൊടി, യുസുഫ് സഅദി പൂങ്ങോട്‌, കെപി മുഹമ്മദ് യൂസുഫ്, ഹസൈനാർ ബാഖവി, സികെ ശാക്കിർ സിദ്ധീഖി, കെ തജ്‌മൽ ഹുസൈൻ, അബ്‌ദുലത്വീഫ് സഖാഫി, ടി അബ്‌ദുന്നാസർ, വിഎം സൽമാൻ സിദ്ധീഖി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Most Read: കോവിഡ് വ്യാപനം; രാജ്യത്ത് അടുത്ത വർഷവും മാസ്‌ക് ഒഴിവാക്കാൻ സാധിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE