ഓഹരി വിപണിയിൽ കുതിപ്പ്; ഒഎൻജിസി ഓഹരികൾക്ക് മുന്നേറ്റം

By Staff Reporter, Malabar News
malabarnews-bse
Representational Image
Ajwa Travels

മുംബൈ: തിങ്കളാഴ്‌ച രാവിലെ നടന്ന വ്യാപാരത്തിൽ ബെഞ്ച്മാർക്ക് സൂചികകൾ റെക്കോർഡ് ഉയരത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 113 പോയിന്റ് (45,193 ലെവലിൽ 0.25 ശതമാനം) ഉയർന്നു. സൂചിക 45,292 എന്ന ഇൻട്രാ ഡേയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിഫ്റ്റി 50 സൂചിക 13,300 മാർക്ക് മറികടന്നു.

ഒഎൻജിസി (3 ശതമാനം) ഏറ്റവും മികച്ച സെൻസെക്‌സ് നേട്ടം സ്വന്തമാക്കി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവ ഒരു ശതമാനത്തോളം ഉയർന്നു.

അതേസമയം, ഐആർസിടിസി 7 ശതമാനം വരെ ഉയർന്നപ്പോൾ അദാനി പോർട്ട്സ് ഓഹരികൾ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിഫ്റ്റി സെക്റ്ററൽ സൂചികകൾ പ്രധാനമായും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 0.8 ശതമാനം വർധന രേഖപ്പെടുത്തി.

Read Also: നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE