ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം

By Team Member, Malabar News
Ajwa Travels

കണ്ണൂർ : ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ചെങ്ങളായി, ഇരിക്കൂർ, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്‌ഠപുരം നഗരസഭയിലും ഇവയുടെ ശല്യം പ്രതിദിനം വർധിക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. ഓരോ പഞ്ചായത്തുകളിലും ഏകദേശം 100ഓളം നായകളാണ് തെരുവുകളിൽ അലഞ്ഞു നടക്കുന്നത്.

തെരുവോരങ്ങളിലും, കടകളുടെ വരാന്തകളിലുമാണ് പ്രധാനമായും നായകൾ തമ്പടിക്കുന്നത്. ഒപ്പം തന്നെ മൽസ്യം, മാംസം എന്നിവ വിൽക്കുന്ന മാർക്കറ്റുകൾക്ക് സമീപവും ഇവ കൂട്ടത്തോടെ അലഞ്ഞു നടക്കാറുണ്ട്. കാൽനട യാത്രക്കാരെയും മറ്റും ആക്രമിക്കാൻ ശ്രമിക്കുന്നത് കൂടാതെ വളർത്തു മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതും ഇവിടെ വലിയ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.

ഈ പ്രദേശങ്ങളിലായി നിരവധി പശുക്കളും ആടുകളും നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസവും രാവിലെ പത്രവിതരണം നടത്തിയ ആൾക്ക് നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 200ലേറെ ആളുകളാണ് നായകളുടെ കടിയേറ്റതിനെ തുടർന്ന് ആശുപത്രികളിൽ ചികിൽസ തേടിയത്.

Read also : പ്ളസ് വൺ പരീക്ഷ റദ്ദാക്കൽ; കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE