തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്‌ളാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി. ഇന്ന് രാവിലെ 10ന് ചേരുന്ന ഉന്നതതല യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. ഒന്ന് മുതൽ ഒൻപത് വരെ ക്‌ളാസുകളുടെ സമയക്രമത്തിൽ മാറ്റം പരിഗണിക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കുകയാണ്. 10,11,12 ക്‌ളാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്‌ളാസുകൾ.പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. ഒന്ന് മുതല്‍ ഒൻപത് വരെ ക്‌ളാസുകൾ, ക്രഷുകള്‍, കിന്‍ഡര്‍ ഗാർഡനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.
Also Read: തിരുവനന്തപുരത്ത് കടയ്‌ക്കുള്ളിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത