സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു. ‘ഷീറോ’ എന്ന ചിത്രത്തിലൂടെയാണ് ഇത്തവണ നടിയെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സണ്ണി ലിയോൺ ഉൾപ്പെടെയുള്ളവർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് ചിത്രത്തിൽ സണ്ണിയുടേത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്.
‘കുട്ടനാടൻ മാർപ്പാപ്പ’ക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ മമ്മൂട്ടിയുടെ ‘മധുരരാജ’ എന്ന സിനിമയിലെ ഒരു ഗാന രംഗത്തിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്.