മലപ്പുറം: ജില്ലൽ ടാക്സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. പൊന്നാനി സ്വദേശിയായ രാജനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. അതേസമയം, ഇയാൾ പുഴയിൽ ചാടിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പൊന്നാനി കുണ്ടൂക്കടവ് പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പോലീസിന്റെയും നാട്ടുകാരുടെയും എയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ തുടരുകയാണ്. രണ്ടുവർഷം മുൻപ് രാജന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടർന്ന് ഇയാൾ ഏറെനാളായി കടുത്ത മനോവിഷമത്തിൽ ആയിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
Read Also: മലക്കപ്പാറ അതിർത്തിയിലും പരിശോധന കർശനമാക്കി തമിഴ്നാട് സർക്കാർ