എസ്‌വൈഎസ്‌ ഹരിത മുറ്റം പദ്ധതി

By Desk Reporter, Malabar News
SYS Haritha Muttam project
വിത്തൊരുമ പരിപാടി ജില്ലാ സാമൂഹികം സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന ‘ഹരിത മുറ്റം’ പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ വിപുലമായ പരിസ്‌ഥിതി ക്യാംപയിൻ സംഘടിപ്പിക്കുന്നു.

വീടും പറമ്പും ചെടിയും മരങ്ങളും വെച്ച് പിടിപ്പിച്ച് ഹരിതാഭമാക്കുകയും പ്രവർത്തകരിൽ പാരിസ്‌ഥിക ബോധം സൃഷ്‌ടിക്കുകയുമാണ് ലക്ഷ്യം. ക്യാംപയിന്റെ ഭാഗമായി ലോക പരിസ്‌ഥിതി ദിനമായ ജൂൺ 5ന് ഒരു ലക്ഷം വൃക്ഷതൈ നടും. അമ്പതിനായിരം അടുക്കളത്തോട്ടങ്ങൾ നിർമിക്കും. കൂടാതെ ഇ-ലഘു ലേഖ വിതരണം, കർഷകരെ ആദരിക്കൽ, കിണർ റിച്ചാർജിംഗ്, മഴക്കുഴി തുടങ്ങിയ നിരവധി പ്രൊജക്റ്റുകൾ നടപ്പിലാക്കുന്നുണ്ട്.

ഇതിന്റെ മുന്നോടിയായി വിത്തും, തൈകളും കൈമാറുന്ന വിത്തൊരുമ പരിപാടി ജില്ലയിലെ 636 യൂണിറ്റുകളിലും നടന്നു. ജില്ലാ സാമൂഹികം സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ഉൽഘാടനം നിർവഹിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ജില്ലാ ഭാരവാഹികളായ സികെ ഹസൈനാർ സഖാഫി, വിപിഎം ഇസ്‌ഹാഖ്‌, അബ്‌ദുൽ റഹീം കരുവള്ളി, സയ്യിദ് ശിഹാബുദ്ദീൻ ശിഹാബ് അഹ്‌സനി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ സഖാഫി, സികെ ശക്കീർ, പിപി മുജീബ് റഹ്‌മാൻ, യൂസുഫ് സഅദി പൂങ്ങോട്, പികെ മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.

Most Read: കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിന്റെ കസ്‌റ്റഡി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE