കാർഷിക രംഗത്തെ എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരം; പിവി അബ്‌ദുൽ വഹാബ് എംപി

By Central Desk, Malabar News
SYS intervention in Agriculture is exemplary; PV Abdul Wahab MP
പിവി അബ്‌ദുൽ വഹാബ് എംപി 'കാർഷിക ചന്ത' ഉൽഘാടനം നിർവഹിച്ച് സംസാരിക്കുന്നു
Ajwa Travels

നിലമ്പൂർ: വിഷ രഹിതവും, ആരോഗ്യകരവുമായ ഭക്ഷണ സംസ്‌കാരം വളർത്തിയെടുക്കാൻ ആവശ്യമായ രീതിയിൽ കാർഷിക വൃത്തിയെ പരിപോഷിപ്പിക്കുന്ന എസ്‌വൈഎസ്‍ ഇടപെടൽ മാതൃകാപരമാണെന്ന് പിവി അബ്‌ദുൽ വഹാബ് എംപി പറഞ്ഞു.

എസ്‌വൈഎസ്‍ നിലമ്പൂർ സോൺ കമ്മറ്റി കരുളായിയിൽ സംഘടിപിച്ച ‘കാർഷിക ചന്ത’ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. പച്ചക്കറി ഉൽപന്നങ്ങൾക്ക് ഇതര സംസ്‌ഥാനങ്ങളെ ആശ്രയിച്ചാണ് നാം കഴിയുന്നത്. വിഷമുക്‌തമാണ് ഇവയെന്ന് നമുക്ക് ഉറപ്പിക്കാനാവില്ല; എംപി വിശദീകരിച്ചു.

സ്വന്തം കൃഷിയിടത്തിലും സൗകര്യമായ സ്‌ഥലത്തും നാം കൃഷി ചെയ്‌തെടുക്കുന്ന ഉൽപന്നങ്ങൾ ഭക്ഷണത്തിന്റെ ഭാഗമായാൽ അതാണ് ഉത്തമം. ആരോഗ്യകരവും, അഭിമാനകരവുമായ ഇത്തരമൊരു സംസ്‌കാരത്തിനാണ് നാം ശ്രമിക്കുന്നത്. ഇതിനായി ഗ്രാമങ്ങൾ തോറും സംഘ കൃഷിയുമായിറങ്ങിയ എസ്‌വൈഎസ്‍ സന്നദ്ധ പ്രവർത്തകർ നാടിനും യുവസമൂഹത്തിനും നേർ വഴികാണിക്കുകയാണ് ചെയ്യുന്നതെന്നും എംപി തുടർന്ന് കൂട്ടിചേർത്തു.

പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി നടപ്പിലാക്കിയ കാർഷിക പദ്ധതിയായ ഹരിത മുറ്റം‘ കൂട്ടായ്‌മ വിവിധ സ്‌ഥലങ്ങളിൽ വിളയിച്ചെടുത്ത ഉൽപനങ്ങളും മറ്റുമാണ് ‘കാർഷിക ചന്ത’യിൽ പ്രധാനമായും ലഭ്യമാക്കുന്നത്.

SYS intervention in Agriculture is exemplary; PV Abdul Wahab MP

യുവജനങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക. വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക. സ്വയം പര്യാപ്‌തത പ്രോൽസാഹിപ്പിക്കുക, ഗ്രാമങ്ങളിലെ പഴയ കാല സൗഹൃദവും സഹകരണവും തിരിച്ചുപിടിക്കുക എന്നതൊക്കെയാണ് ‘ഹരിത മുറ്റം’ മുന്നോട്ടുവെക്കുന്ന പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ.

SYS intervention in Agriculture is exemplary; PV Abdul Wahab MP

സോൺ പ്രസിഡണ്ട് യുഎം കുഞ്ഞാലൻ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് സുലൈമാൻ ദാരിമി വല്ലപ്പുഴ, കെപി ജമാൽ കരുളായി, ശൗഖത്ത് സഖാഫി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സിദ്ദീഖ് സഖാഫി വഴിക്കടവ്, കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി സുരേഷ് മാസ്‌റ്റർ, എം മനോജ്, കക്കോടൻ നാസർ, സികെ നാസർ മുസ്‌ലിയാർ, അൻവർ വല്ലപ്പുഴ, ജമാൽ സഅദി എന്നിവർ പ്രസംഗിച്ചു. പ്രഥമ വിൽപന എഞ്ചിനീയർ ടികെ അഫ്‌സലിന് നൽകി ടി സുരേഷ് മാസ്‌റ്റർ നിർവ്വഹിച്ചു.

Most Read: സവര്‍ക്കറുടെ പുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നതിൽ തെറ്റില്ല; തുഷാർ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE