എസ്‌വൈഎസ്‍ ‘സംഘകൃഷി’ വിളവെടുപ്പിന് തുടക്കമായി

By Desk Reporter, Malabar News
SYS _ Harithamuttam _ Sangakrishi
Ajwa Travels

മലപ്പുറം: പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക എന്ന പ്രമേയത്തിൽ എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്നഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 77 സർക്കിളുകളിൽ നടത്തിയ വിവിധ കൃഷിയിടങ്ങളിലെ വിളവെടുപ്പിന് തുടക്കമായി. 

കഴിഞ്ഞ ജൂൺ മാസത്തിൽ നിയമസഭാ സ്‌പീക്കർ അഡ്വ. എംബി രാജേഷ് ഉൽഘാടനം നിർവഹിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 150ലേറെ ഏക്കർ സ്‌ഥലത്താണ്‌ വിഷരഹിത പച്ചക്കറി കൃഷിക്കുള്ള വിത്തിറക്കിയത്. പയറ്, വെണ്ട, വഴുതിന, കപ്പ, മധുരകിഴങ്ങ്, കുമ്പളം,ചിരങ്ങ, വെള്ളരി,ചീര, കാച്ചിലുകൾ തുടങ്ങി15 ഇനം കാർഷിക വിളകൾക്ക് പുറമെ മൽസ്യം, താറാവ്, കോഴി, ആട് എന്നിവയുടെ കൃഷിയും ‘ഹരിത മുറ്റം’ പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.

എസ്‌വൈഎസിനു കീഴിലുള്ള പ്രവർത്തന കേന്ദ്രങ്ങളിൽ രുപീകരിച്ച 33അംഗ കർഷക കൂട്ടായ്‌മയാണ്‌ സംഘ കൃഷിക്ക് നേതൃത്വം നൽകുന്നത്. ഈ മാസം ജില്ലയിലെ 11 കേന്ദ്രങ്ങളിൽ നടക്കുന്ന കാർഷിക ചന്തയിലേക്കുള്ള വിഭവങ്ങൾ സ്വരൂപിക്കാൻ സഹായകമാകുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

വിത്തൊരുക്കൽ, നിലമൊരുക്കൽ, കർഷക സംഘത്തെ സമർപ്പിക്കൽ, കർഷകരെ ആദരിക്കൽ തുടങ്ങിയ കാർഷിക അനുബന്ധ ചടങ്ങുകളും പദ്ധതിയുടെ ഭാഗമായി എസ്‌വൈഎസ്‍ സംഘടിപ്പിച്ചിരുന്നു. പെരിന്തൽമണ്ണ, മേലാറ്റൂർ ഉച്ചാരക്കടവിൽ നടന്ന പച്ചക്കറി ‘വിളവെടുപ്പ് ഉൽഘാടനം’ എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ ജനറൽ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ് ഉൽഘാടനം ചെയ്‌തു.

SYS _ Harithamuttam _ Sangakrishi മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെടി മുഹമ്മദ് ഇഖ്ബാൽ, പഞ്ചായത്ത് മെമ്പർ പി ശൗഖത്തലി, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ അൻവർ സാദത്ത്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി എൻ ഹനീഫ, ഉമർ സഖാഫി വീരമംഗലം, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സിദ്ദീഖ് സഖാഫി വഴിക്കടവ്, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, പി യൂസുഫ് സഅദി, പി ഹംസ സഖാഫി, അബ്‌ദുൽ റഷീദ് സഖാഫി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Most Read: വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവ പണിമുടക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE