ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു ഇല്ല

By News Bureau, Malabar News

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്ന ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മൽസരങ്ങളുള്ള പര്യടനത്തിനായി 18 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചെങ്കിലും മലയാളി താരം സഞ്‌ജു സാംസൺ ടീമിൽ ഇടം നേടിയില്ല.

ജൂണ്‍ 9നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. രോഹിതിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലായിരിക്കും ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ഉപനായകന്‍. ഇഷന്‍ കിഷനും ടീമിലിടം നേടിയിട്ടുണ്ട്.

ഐപിഎല്ലിൽ ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തിയ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കും ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങളായ ഉമ്രാന്‍ മാലിക്, അവേഷ് ഖാന്‍, അര്‍ഷദീപ് സിംഗ്, രവി ബിഷ്‌ണോയ് എന്നിവര്‍ ടിമിലിടം നേടിയപ്പോൾ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച രാഹുല്‍ ത്രിപാഠിയെ വീണ്ടും തഴഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയതാണ് സെലക്ഷനിലെ മറ്റൊരു പ്രധാന ആകര്‍ഷണം. 2021ല്‍ നടന്ന ട്വന്റി-20 ലോകകപ്പിലാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.

ടി-20 സ്‌ക്വാഡ്- കെഎല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, വൈ ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേഷ് ഖാന്‍, അർഷ് ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ടെസ്‌റ്റ് സ്‌ക്വാഡ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, റിഷബ് പന്ത്, കെഎസ് ഭരത്, ആര്‍ ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ് കൃഷ്‌ണ.

Most Read: ‘ജയ് ഭീമി’ന് ശേഷം സൂര്യ- ടിജെ ജ്‌ഞാനവേല്‍ കൂട്ടുകെട്ട് വീണ്ടും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE