Sun, May 5, 2024
35 C
Dubai
Home Tags Loksabha election

Tag: loksabha election

ഇന്ന് നിശബ്‌ദ പ്രചാരണം; കേരളം നാളെ പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിധിയെഴുത്ത് നാളെ. വാക്‌പ്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിന് ശേഷം സംസ്‌ഥാനം നിശബ്‌ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടന്നു. അവസാന നിമിഷവും പരമാവധി...

പരസ്യ പ്രചാരണം അവസാനിച്ചു; ആവേശത്തിരയിളക്കി കൊട്ടിക്കലാശം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾ സമാപിച്ചു. വാക്‌പ്പോരും നിയമ പോരാട്ടവുമൊക്കെയായി കൊണ്ടും കൊടുത്തും ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമായത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാല് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കൊട്ടിക്കലാശം കഴിഞ്ഞു ഇന്ന് വൈകിട്ട് ആറുമണി മുതലാണ് തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിരോധനാജ്‌ഞ തുടങ്ങുക....

വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീം കോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്ക് തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ തേടുകയാണ് ചെയ്‌തതെന്നും കോടതി വ്യക്‌തമാക്കി....

വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനത്തിൽ വ്യക്‌തത വേണം; ഉദ്യോഗസ്‌ഥർ ഹാജരാകാൻ സുപ്രീം കോടതി

ന്യൂഡെൽഹി: വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്‌ഥർ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാനാണ് നിർദ്ദേശം. മൈക്രോ കൺട്രോളർ കൺട്രോളിങ്...

‘സ്‌ഥാനാർഥിയാക്കണം; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ

ലഖ്‌നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ അമേഠിയിൽ കോൺഗ്രസ് സ്‌ഥാനാർഥിയാക്കണമെന്നാണ് പോസ്‌റ്ററിലെ ആവശ്യം. ഗിരിഗഞ്ചിലെ കോൺഗ്രസ്...

നാടിളക്കിയുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കലാശക്കൊട്ട്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. ഇന്ന് വൈകിട്ട് ആറുമണിക്കാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും. ബുധനാഴ്‌ച വൈകിട്ട് ആറുമണിമുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് ആറുവരെയാണ് മദ്യവിൽപ്പന ശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്‌ഥലങ്ങളിലും മദ്യവിൽപ്പന...
- Advertisement -