Sun, May 26, 2024
30 C
Dubai
Home Tags Loksabha election

Tag: loksabha election

വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനത്തിൽ വ്യക്‌തത വേണം; ഉദ്യോഗസ്‌ഥർ ഹാജരാകാൻ സുപ്രീം കോടതി

ന്യൂഡെൽഹി: വിവി പാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്‌ഥർ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാനാണ് നിർദ്ദേശം. മൈക്രോ കൺട്രോളർ കൺട്രോളിങ്...

‘സ്‌ഥാനാർഥിയാക്കണം; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ

ലഖ്‌നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാദ്രക്കായി പോസ്‌റ്ററുകൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയെ അമേഠിയിൽ കോൺഗ്രസ് സ്‌ഥാനാർഥിയാക്കണമെന്നാണ് പോസ്‌റ്ററിലെ ആവശ്യം. ഗിരിഗഞ്ചിലെ കോൺഗ്രസ്...

നാടിളക്കിയുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കലാശക്കൊട്ട്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. ഇന്ന് വൈകിട്ട് ആറുമണിക്കാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും. ബുധനാഴ്‌ച വൈകിട്ട് ആറുമണിമുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് ആറുവരെയാണ് മദ്യവിൽപ്പന ശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്‌ഥലങ്ങളിലും മദ്യവിൽപ്പന...

അധിക്ഷേപ പരാമർശം; പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ. നെഹ്‌റു കുടുംബത്തെയും രാഹുൽ...

‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’; അധിക്ഷേപ പരാമർശവുമായി പിവി അൻവർ

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്....

പരസ്യ പ്രചാരണത്തിന് ഒരേയൊരു ദിനം മാത്രം; കേരളം വെള്ളിയാഴ്‌ച ബൂത്തിലേക്ക്

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി ദിവസങ്ങൾമാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് മുന്നണികൾ കടന്നിരിക്കുകയാണ്. ഇനിയൊരു ദിനം മാത്രമാണ് മുമ്പിലുള്ളത്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ....

നരേന്ദ്രമോദിയുടെ വിവാദ പ്രസ്‌താവന; തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ന്യൂഡെൽഹി: രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്‌ലിംകൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വിവാദത്തിൽ. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി...
- Advertisement -