Tag: Malabar News from Palakkad
അയൽവീട്ടിലെ നായയുടെ കടിയേറ്റു; പാലക്കാട് പേവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിച്ചു
പാലക്കാട്: അയൽവീട്ടിലെ നായയുടെ കടിയേറ്റതിനെ തുടർന്ന് ജില്ലയിൽ പേവിഷബാധയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‍മി(18) ആണ് മരിച്ചത്. കഴിഞ്ഞ 30ആം തീയതിയാണ്...
ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; പാലക്കാട് ജീവനക്കാരൻ അറസ്‌റ്റിൽ
പാലക്കാട്: ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. തൃശൂർ ഒല്ലൂക്കര പണ്ടാരപറമ്പ് പാറേക്കാട് വീട്ടിൽ ഡി അനൂപ്‍(45) ആണ് അറസ്‌റ്റിലായത്. ഫെഡറൽ ബാങ്കിന്റെ ചിറ്റൂർ ശാഖയിൽ ജീവനക്കാരനാണ് അനൂപ്....
ജില്ലയിലെ മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് പള്ളികുറുപ്പിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പള്ളികുറുപ്പ് സ്വദേശിയായ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ദീപികയുടെ ഭർത്താവ് അവിനാശിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെയോടെയാണ് അവിനാശ് ദീപികയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന്...
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.
ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് സുമതി തൃശൂർ...
ഒരേ കിണറ്റിൽവീണ് പുലിയും കാട്ടുപന്നികളും; കെണിവെട്ടിച്ച് കാട്ടിലേക്കോടി പുലി
പാലക്കാട്: പുതുപ്പരിയാരത്ത് ഉപയോഗശൂന്യമായ കിണറ്റിൽ പുലിയും മൂന്ന് കാട്ടുപന്നികളും വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയാണ് പുലിയേയും പന്നികളെയും കരക്ക് കയറ്റിയത്.
മേപ്പാടി...
തേനൂരിൽ ആത്‌മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ
പാലക്കാട്: പറളിക്കടുത്ത് തേനൂരിൽ ഭർതൃവീട്ടിൽ ആത്‌മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശി അജിഷയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെ...
മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു
പാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. നൊച്ചിപ്പുള്ളി സ്വദേശി കാളി(80) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാളിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിൽ കഴിയുന്നതിനിടെയാണ് കാളി മരിച്ചത്.
സംഭവത്തെ...
പാലക്കാട് കുടുംബശ്രീ ഹോട്ടലിന് നേരെ യുവാവിന്റെ ആക്രമണം
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ കുടുംബശ്രീ ഹോട്ടൽ മദ്യലഹരിയിലെത്തിയ യുവാവ് അടിച്ചു തകർത്തു. നെല്ലായ സ്വദേശി അബ്‌ദുൽ നാസറാണ് ഹോട്ടൽ ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ചെർപ്പുളശ്ശേരി...





































