Tag: Malabar News from Palakkad
പത്താം ക്‌ളാസുകാരനുമായി വിവാഹം; അധ്യാപികക്കെതിരെ പോക്‌സോ കേസ്
പാലക്കാട്: പത്താം ക്‌ളാസ് വിദ്യാർഥിയെ പ്രണയിച്ച് വിവാഹം കഴിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപികക്കെതിരെ പോക്‌സോ കേസ്. സ്‌കൂളിലെ ട്രെയിനി അധ്യാപിക അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 കാരനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്....
ലഹരിക്കടത്ത്; വാളയാർ ചെക്ക്‌പോസ്‌റ്റിൽ പരിശോധന കൂട്ടി
പാലക്കാട്: അതിർത്തികൾ കടന്ന് എംഡിഎംഎ ഉൾപ്പടെയുള്ള വൻ ലഹരിവസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുന്നതിന്റെ പശ്‌ചാത്തലത്തിൽ വാളയാറിൽ എക്‌സൈസ് പരിശോധന കൂട്ടി. കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചെറുവഴികളും ചെക്ക്‌പോസ്‌റ്റുകളും കേന്ദ്രീകരിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ പരിശോധന ഉണ്ടാകുമെന്ന്...
പാലക്കാട് ആദ്യ ഒമൈക്രോൺ സ്‌ഥിരീകരണം; ആശങ്ക വേണ്ടെന്ന് ഡിഎംഒ
പാലക്കാട്: ജില്ലയിൽ ആദ്യ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്‌ഥനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി ക്വാർട്ടേഴ്‌സിൽ...
ഷൊർണൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീൻ, അക്ഷയ്, രാഹുൽ എന്നിവരാണ് അറസ്‌റ്റിൽ ആയത്. ഇവരിൽ...
അമൃത് പദ്ധതി; പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം
പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്‌റ്റർ പ്ളാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പ്രതിപക്ഷ അംഗങ്ങൾ ടൗണ് പ്ളാൻ ഉദ്യോഗസ്‌ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു....
വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ്; രണ്ടുപേർ കൂടി പിടിയിൽ
ചെർപ്പുളശ്ശേരി: ധനകാര്യ സ്‌ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് ചെറിയപുരം വീട്ടിൽ സുലൈമാൻ (37), കോതകുർശ്ശി വാപ്പാല പൂഴിക്കുന്ന്...
കണ്ണമ്പ്രയിലെ ടാർ മിക്‌സിങ് പ്ളാന്റിന് സ്‌റ്റോപ് മെമോ; സമരം ഏറ്റെടുത്ത് സിപിഎം
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിച്ച ടാർ മിക്‌സിങ് പ്ളാന്റിനെതിരെ സമരം ശക്‌തമാകുന്നു. ജനവാസമേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം നേതാക്കൾ സമരവുമായി രംഗത്തെത്തി. പ്ളാന്റ് നിർമാണത്തിന്...
ചൂർകുന്നിലെ ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തം
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തമായി. പഞ്ചായത്തിന്റെ അനുമതിയോ, യാതൊരുവിധ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റ് ആരംഭിക്കാൻ...



































