Thu, Jul 30, 2026
33.4 C
Dubai
Home Tags Malabar News

Tag: Malabar News

ഗാബിയോൺ കടൽഭിത്തി തകർന്നു; നൈനാംവളപ്പിൽ തീരമേഖല ഭീതിയിൽ

കോഴിക്കോട്: ജില്ലയിലെ നൈനാംവളപ്പ് തീരത്ത് സ്‌ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നതോടെ തീരമേഖല ഭീതിയിൽ. പരീക്ഷണാടിസ്‌ഥാനത്തിലാണ് ഇവിടെ ഗാബിയോൺ കടൽഭിത്തി നിർമിച്ചത്. ഇരുപത് വര്‍ഷത്തോളം തീരം സുരക്ഷിതമായിരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇത് സ്‌ഥാപിച്ചത്. എന്നാൽ പത്ത്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്. ഇയാളെ സെല്ലിനുള്ളിൽ തൂങ്ങിയ നിലയിലാണ് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ...

പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പോലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ്...

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ജില്ലയിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

വയനാട്: ജില്ലയിൽ ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കൂടാതെ കാൽ ലക്ഷം രൂപ പിഴയും ഈടാക്കണം. പനമരം കാരക്കാമല കാഞ്ഞായി മജീദിനെ(52) ആണ് ശിക്ഷിച്ചത്....

കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു സംഭവം; വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്

കോഴിക്കോട്: ജില്ലയിൽ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വ്യക്‌തമാക്കി വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക്  പകരം പുതിയത് സ്‌ഥാപിക്കേണ്ടിവരുമെന്നും, ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് മൂന്നിൽ രണ്ട് സീറ്റുകളിൽ യുഡിഎഫിനും ഒരിടത്ത് എൽഡിഎഫിനും ജയം

മലപ്പുറം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ടിടത്ത് യുഡിഎഫിനും, ഒരിടത്ത് എൽഡിഎഫിനും ജയം. ആലംകോട്, കണ്ണമംഗലം എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിലാണ് എൽഡിഎഫ് ജയിച്ചത്. ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് യുഡിഎഫ് സ്‌ഥാനാര്‍ഥി...

കണ്ണൂരിൽ കാണാതായ യുവാവിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ ചെറുപുഴ തേജസ്വിനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരിങ്ങോം കൊരങ്ങാട്ടെ പാറക്കൽ പിഎസ് പ്രദീപന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് പ്രദീപിന്റെ മൃതദേഹം തേജസ്വിനി പുഴയിൽ നിന്നും കണ്ടെത്തിയത്. പ്രദീപിനെ...

30ൽ 24 സാംപിളുകളിലും ഷിഗെല്ല സാന്നിധ്യം; ചെറുവത്തൂരിൽ കർശന പരിശോധന

കാസർഗോഡ്: ജില്ലയിലെ ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാംപിളുകളിലും ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പരിശോധനക്കയച്ച 30 സാംപിളുകളില്‍ 24 എണ്ണത്തിലും ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ്...
- Advertisement -