ഉപരോധം ഫലം കണ്ടു; കല്ലികടയിലെ വെള്ളക്കെട്ട് നീക്കി അധികൃതർ

By Central Desk, Malabar News
The siege paid off; The floodwaters in the Area began to clear

പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതത്തിലായ ഈഴുവതിരുത്തി കല്ലിക്കട നിവാസികളുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ അവസാനം അധികൃതർ ഇറങ്ങിതിരിച്ചു. പൊന്നാനി തഹസിൽദാരുടെ നിർദ്ദേശപ്രകാരം നഗരസഭാ (opens in a new tab) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് വെള്ളകെട്ട് നീക്കൽ ഇന്നലെ രാത്രിയോടെ പൂർത്തീകരിച്ചു.

കെപിസിസി അംഗം അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിനൊടുവിലാണ് അധികൃതർ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം പ്രദേശവാസികൾ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ചിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് അധികൃതർ സ്‌ഥലത്തെത്തി പരിശോധന പൂർത്തിയാക്കുകയും വൈകിട്ട് തന്നെ വെള്ളക്കെട്ട് നീക്കാനുള്ള ജോലികൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.

ഇതിനിടയിൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ജോലികൾ തടസപ്പെടുത്താൻ നോക്കിയതായും താനുമായി വാക്കേറ്റം ഉണ്ടായതായും ഇത് ചെറിയ സംഘർഷ സാഹചര്യം സൃഷ്‌ടിച്ചതായും നാട്ടുകാർ പ്രതിരോധം തീർത്തപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിൻമാറിയതായും ശിവരാമൻ പറഞ്ഞു.

പ്രദേശവാസികളെ ഉൾപ്പെടുത്തി നടത്തിയ ജനകീയ പ്രതിരോധമാണ് ഉദ്യോഗസ്‌ഥരുടെ കണ്ണ് തുറപ്പിച്ചത്. 20 വർഷക്കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രയാസമാണ് പ്രദേശത്തെ വെള്ളക്കെട്ട്. ജനങ്ങളുടെ ഇച്ഛാശക്‌തിക്കും സമരവീര്യത്തിനും മുൻപിൽ വളരെ വേഗത്തിൽ തീരുമാനമെടുത്ത് നടപ്പിലാക്കുകയായിരുന്നു ഉദ്യോഗസ്‌ഥർ.

The siege paid off; The floodwaters in the Area began to clearവർഷങ്ങളായി ജനങ്ങൾ കേറി ഇറങ്ങാത്ത സർക്കാർ ഓഫീസുകൾ ഉണ്ടായിരുന്നില്ല. പ്രദേശത്തുള്ളവർക്ക് മനുഷ്യരെന്ന പരിഗണന പോലും ഉദ്യോഗസ്‌ഥർ നൽകിയിരുന്നില്ല. ഗതികെട്ടാണ് തഹസിൽദാരെ ഉപരോധിച്ചത്. സമരത്തിന് പിന്തുണ നൽകിയവർക്കും സഹായിച്ചവർക്കും ക്രിയാത്‌മക തീരുമാനം വേഗത്തിലെടുത്ത പൊന്നാനി തഹസിൽദാർക്കും എന്റെയും പ്രദേശവാസികളുടെയും നന്ദി അറിയിക്കുന്നു. അഡ്വ. കെ ശിവരാമൻ പറഞ്ഞു.

Most Read: കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE