Tag: Malabar News
ഉറങ്ങിക്കിടന്ന ഭർത്താവിനെ തീകൊളുത്തി; ഭാര്യ പിടിയിൽ
പാലക്കാട്: ഉറങ്ങിക്കിടന്ന ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി അറസ്‌റ്റിൽ. വീടിന്റെ വരാന്തയിൽ ഉറങ്ങി കിടക്കുകയായിരുന്ന പുതൂർ ഓൾഡ് കോളനിയിലെ സുബ്രഹ്‌മണ്യനെയാണ് ഇയാളുടെ ഭാര്യ ശശികല തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി...
കാട്ടുപന്നി ശല്യം; മലപ്പുറത്ത് 13 വില്ലേജുകൾ ഹോട്‌സ്‌പോട്ട്
മലപ്പുറം: സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ്‌പോട്ട് പട്ടികയിൽ മലപ്പുറം ജില്ലയിലെ 13 വില്ലേജുകളും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിലാണ് മലപ്പുറം ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടുന്നത്....
ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിയുമായി തെളിവെടുപ്പ്
കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്‌റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഏച്ചൂർ സ്വദേശി അക്ഷയുമായാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്ക കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്ക കടയിൽ...
ധോണിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു
പാലക്കാട്: ജില്ലയിലെ ധോണിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി ഭക്ഷണമാക്കി. പുലിക്കോട്ടിൽ തോമസിന്റെ പശുക്കിടാവിനെയാണ് പുലി ഭക്ഷിച്ചത്. കൃഷിയിടം പൂർണമായും നശിപ്പിച്ചതോടെ തോമസിന്റെ ഏക പ്രതീക്ഷയായിരുന്നു കാലി വളർത്തൽ. എന്നാൽ,...
പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവം; രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ അറസ്‌റ്റുണ്ടാവുമെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ ഒരു...
വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി
കൽപ്പറ്റ: വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ പ്ളസ് ടു വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വയനാട് തൃശിലേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയെയാണ് അതേ സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. പ്ളസ്...
കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി
കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണുവിന്റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി. നിർമാണ തൊഴിലാളിയായ ജിഷ്‌ണുവിന്റെ തലക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക്...
ചപ്പക്കാട് മലയിൽ നിന്ന് കണ്ടെത്തിയത് കാലപ്പഴക്കം ഇല്ലാത്ത തലയോട്ടി; അന്വേഷണം
പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറ്റൂർ ഡിവൈഎസ്‌പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. ഫോറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക്...



































