Tag: Malabar News
കാട്ടാന ഭീതി ഇനിയില്ല; 11 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു
പെരിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ ആറാട്ടുകടവ് കോളനി നിവാസികൾക്ക് പട്ടയം ലഭിച്ചു. 11 പട്ടിക വർഗ കുടുംബങ്ങൾക്കാണ് പെരിങ്ങോം ഗവ.ഐടിഐക്ക് സമീപം 10 സെന്റ് ഭൂമി വീതം പതിച്ചു നൽകി പട്ടയങ്ങൾ വിതരണം ചെയ്‌തത്....
11കാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കൂത്തുപറമ്പ്: പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഹൗസിൽ കെ ഫൈസൽ (28) ആണ്...
വയനാട് മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
കൽപ്പറ്റ: യൂത്ത് കോൺഗ്രസ് വയനാട് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, പ്രൊഫസർമാർ ഉൾപ്പടെ ഒഴിവുള്ള...
മലപ്പുറത്ത് നിന്ന് നാടൻ തോക്കുകളും തിരകളും പിടികൂടി
മലപ്പുറം: ജില്ലയിൽ നാടൻ തോക്കുകളും തിരകളും പിടികൂടി. മലപ്പുറം ജില്ലയിലെ എടക്കരയിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ബാലൻകുളം സ്വദേശി സുഫിയാന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം പിടികൂടിയത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന...
ടാറിങ് പൂർത്തിയായ റോഡിൽ അപ്രതീക്ഷിതമായി വൻ ഗർത്തം രൂപപ്പെട്ടു; ഗതാഗത നിരോധനം
കണ്ണൂർ: പയ്യന്നൂരിൽ ടാറിങ് പൂർത്തിയായ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കണ്ണൂർ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര-മെഡിക്കൽ കോളേജ് റോഡിൽ തുമ്പോട്ടയിലാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞു താണത്....
പുനഃരാരംഭിക്കാതെ കെഎസ്ആർടിസി സർവീസ്; യാത്രാദുരിതത്തിൽ ജനങ്ങൾ
കാസർഗോഡ്: ജില്ലയിലെ ചില റൂട്ടുകളിലേക്ക് രണ്ട് വർഷത്തിലേറെയായി നിർത്തിവച്ച ബസ് സർവീസുകൾ പുനഃരാരംഭിച്ചില്ലെന്ന പരാതി വ്യാപകം. കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ദേശസാൽകൃത റൂട്ടുകളായ കാസർഗോഡ്-അഞ്ചംങ്ങാടി-പെരുമ്പളപാലം, കാസർഗോഡ്-നായൻമാർമൂല-പെരുമ്പളപ്പാലം, കോളിയടുക്കം എന്നീ റൂട്ടുകളിലേക്കുള്ള കെഎസ്ആർടിസി...
കൃഷിനാശം; ജില്ലയിൽ ഇതുവരെ കൊന്നത് 27 കാട്ടുപന്നികളെ
കണ്ണൂർ: ജില്ലയിൽ ഇതുവരെ വെടിവച്ചു കൊന്നത് 27 കാട്ടുപന്നികളെ. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വ്യവസ്‌ഥകളോടെ അനുമതി ലഭിച്ച ശേഷമാണ് ഇതുവരെ 27 പന്നികളെ വെടിവച്ചു കൊന്നത്. ഇതിൽ തന്നെ 25...
കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം; പ്രദേശവാസികൾ ഭീതിയിൽ
മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്ന് രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ ചത്ത കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെയും ഇവിടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഒക്‌ടോബർ...




































