Sun, Aug 2, 2026
38.1 C
Dubai
Home Tags US-Iran-Israel Peace Deal

Tag: US-Iran-Israel Peace Deal

യുഎസുമായി നേരിട്ടുള്ള ചർച്ചയ്‌ക്കില്ലെന്ന് ഇറാൻ; സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി

ദോഹ: ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ. രണ്ടാഴ്‌ച മുൻപ് ഒപ്പുവെച്ച വെടിനിർത്തൽ കരാറിലെ വ്യവസ്‌ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവപദ്ധതി നിയന്ത്രണം പോലുള്ള സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യാനാകൂവെന്ന്...

കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും നിർത്തണം; ഖത്തർ

ദോഹ: പൊതുജനങ്ങൾക്ക് കർശന നിർദ്ദേശവുമായി ഖത്തർ. ബോട്ട് യാത്ര ഉൾപ്പടെ കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. സുരക്ഷ മുൻനിർത്തിയാണ് കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക്...

ഇറാൻ അഭ്യർഥിച്ചു, നിർണായക ചർച്ച നാളെ ദോഹയിൽ; സ്‌ഥിരീകരിച്ച് ട്രംപ്

വാഷിങ്ടൻ: ഇറാനുമായി ചൊവ്വാഴ്‌ച ഖത്തർ തലസ്‌ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ തന്നെയാണ് ചർച്ചയ്‌ക്കായി അഭ്യർഥിച്ചതെന്നും ട്രംപ് വ്യക്‌തമാക്കി. സാമൂഹിക മാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം...

യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഖത്തറിൽ ചർച്ച

വാഷിങ്ടൻ: പശ്‌ചിമേഷ്യയെ മൂന്നുദിവസം കടുത്ത ഭീതിയിലാഴ്‌ത്തിയ യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിർത്തൽ ധാരണ പോലും അനിശ്‌ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാദ്ധ്യമമായ ആക്‌സിയോസ് റിപ്പോർട് ചെയ്‌തു. അന്തിമ...

ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തുടർച്ചയായ രണ്ടാം ദിനവും തിരിച്ചടി നൽകി യുഎസ് സൈന്യം. ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ്...

വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; ഇറാനുനേരെ ശക്‌തമായ വ്യോമാക്രമണം നടത്തി യുഎസ്

വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി. ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ...

‘നെതന്യാഹു നിർദ്ദേശിച്ചു; അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടു’

ലണ്ടൻ: പാക്ക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി റിപ്പോർട്. പ്രമുഖ ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറാണ് ഇക്കാര്യം...

ഇറാനിലെ സൈനിക നടപടി നിർത്തണം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്

വാഷിങ്ടൻ: ഇറാനിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം സെനറ്റിൽ പാസായത്. ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. നേരത്തെ, യുഎസ്...
- Advertisement -