Tag: Wild Boar Issue
കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
കോഴിക്കോട്: താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. താമരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെയാണ് കരയ്‌ക്ക് എത്തിച്ച് വെടിവെച്ചു കൊന്നത്.
വനംവകുപ്പ് ആർടിഒയുടെ നേതൃത്വത്തിലാണ് 85 കിലോഗ്രാം വരുന്ന കാട്ടുപന്നിയെ...
കൃഷിനാശം രൂക്ഷം; ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു...
കാട്ടുപന്നി ശല്യം; പരിഹാരം കാണാൻ ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി
കോഴിക്കോട്: വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇതിന്റെ ഭാഗമായി കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും, മൃഗങ്ങൾ കാട്ടിൽ...
കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി
കൊച്ചി: കൃഷി നാശം വരുത്തുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വെള്ളിയാഴ്‌ചയാണ് ഹൈക്കോടതി...
കാട്ടുപന്നി ശല്യം രൂക്ഷം; ജനകീയ സമരത്തിന് ഒരുങ്ങി കൃഷി സംരക്ഷണ സമിതി
കൂളിമാട്: കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 12ആം വാർഡിലെ കുറുമ്പ്രകുന്ന്, കുറ്റിക്കുളം, പറയരുകോട്ട ഭാഗത്തെ കാടുകളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നത്.
പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവാകുകയാണ്....
പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
ഓമശ്ശേരി: മാങ്ങാട് പട്ടാപകൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മാങ്ങാട് മാണിയേലത്ത് കുഞ്ഞാലിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോകും വഴിയാണ് കുഞ്ഞാലിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്....
കാട്ടുപന്നി ശല്യം; കര്‍ഷകന്റെ ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു
കോഴിക്കോട്: മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താമരശ്ശേരിയില്‍ കര്‍ഷകന്‍ എംഎ ജോസഫ് നടത്തുന്ന ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്നതിനും ഒപ്പം...