കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകി ഹൈക്കോടതി

By News Desk, Malabar News
Wild_Boar attack
Representational Image
Ajwa Travels

കൊച്ചി: കൃഷി നാശം വരുത്തുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വെള്ളിയാഴ്‌ചയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പാസാക്കിയത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്‌ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നൽകിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി.

കാട്ടുപന്നികളുടെ ഉപദ്രവത്താൽ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ വേണ്ട രീതിയിൽ അഭിസംബോധന ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് വിധി പ്രസ്‌താവനയ്‌ക്കിടയിൽ ഹൈക്കോടതി നിരീക്ഷിച്ചു. കാട്ടുപ്പന്നികൾ മൂലമുള്ള കൃഷി നാശം വ്യാപകമായതോടെയാണ് പ്രതിവിധി തേടി കർഷകർ ഹൈക്കോടതിയെ സമീപിച്ചത്.

കർഷകരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ അലക്‌സ് എം സ്‌കറിയ, അമൽ ദർശൻ എന്നിവർ നൽകിയ റിട്ട് പെറ്റീഷൻ പരിഗണിച്ചാണ് സർക്കാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്‌ഥാനത്തൊട്ടാകെയുള്ള മലയോര കർഷകർക്ക് ആശ്വാസമാകുന്നതാണ് ഹൈക്കോടതി വിധി.

വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമത്തിലെ വകുപ്പ് 62 പ്രകാരം കാട്ടുപന്നികളെ കർഷകരെ ഉപദ്രവകാരിയായ മൃഗങ്ങളിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ആറോളം കർഷകർ കോടതിയെ സമീപിച്ചിരുന്നു.

National News: ട്വിറ്റർ എംഡിക്ക് നോട്ടീസയച്ച് യുപി പോലീസ്; നേരിട്ട് ഹാജരാകേണ്ടെന്ന് കർണാടക ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE