ചെന്നൈ: ചൂതാട്ടം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട്. യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് അടിമപ്പെടുകയും പണം നഷ്ടപ്പെടുന്നതിന്റെ ദു:ഖം അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോയമ്പുത്തൂരില്‍ ഇങ്ങനെ മൂന്നുപേര്‍ സാമ്പത്തിക പ്രശ്നത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്.
നിലവില്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് നിയമപരമായ പിന്തുണ ഇല്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ചൂതാട്ടം നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ഇനി ഇത്തരം ഗെയിം കളിക്കുന്നതായി കണ്ടെത്തിയാല്‍ 5000 രൂപ പിഴയും ആറു മാസം തടവുശിക്ഷയും ലഭിക്കുന്നതാണ്. കൂടാതെ ചൂതാട്ടം വഴി കിട്ടുന്ന പണം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുള്ള പണകൈമാറ്റവും നിരോധിച്ചു.
Also Read: അണ്ണാ ഡിഎംകെയുമായി സഖ്യം തുടരും, രജനികാന്തിനെ കാണാന്‍ കഴിഞ്ഞില്ല; അമിത്ഷാ മടങ്ങി
സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയം ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് സ്വീകരിക്കുകയും പാസാക്കുകയും ചെയ്തു. ഇതിനു മുന്‍പ് ആന്ധ്രപ്രദേശും ഇതേ നിയമം നടപ്പാക്കിയിരുന്നു. കേന്ദ്ര ഭരണ പ്രദേശമായ പുതുശ്ശേരിയും ഈ നിയമം നടപ്പാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.