നിരവധി തവണ ചർച്ച നടത്തി; കെ സുധാകരനെ തള്ളി താരിഖ് അൻവർ

By Trainee Reporter, Malabar News
Tariq Anwar
Ajwa Travels

കണ്ണൂർ: സ്‌ഥാനാർഥി പട്ടികയിൽ അതൃപ്‌തി പ്രകടിപ്പിച്ച കെ സുധാകരൻ എംപിയെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. സുധാകരനുമായി നിരവധി തവണ ചർച്ച നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. സ്‌ക്രീനിങ് കമ്മിറ്റിയും സംസ്‌ഥാന ഇലക്ഷൻ കമ്മിറ്റിയും അദ്ദേഹത്തിന്റെ അഭിപ്രായം തേടി. സുധാകരനോട് മാത്രമല്ല എല്ലാ എംപിമാരുമായും ഇക്കാര്യങ്ങൾ ചർച്ച ചെയ്‌തിരുന്നതായും താരിഖ് അൻവർ പറഞ്ഞു.

സ്‌ഥാനാർഥി പട്ടികയിൽ വനിതകളെ ഉൾക്കൊള്ളിക്കാൻ പരമാവധി ശ്രമം നടത്തി. പക്ഷേ വിജയസാധ്യതയാണ് പ്രധാനമെന്നും താരിഖ് അൻവർ പറഞ്ഞു. സ്‌ഥാനാർഥിത്വം പ്രതീക്ഷിച്ച എല്ലാവരുമായും പ്രാദേശിക നേതൃത്വം സംസാരിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും സ്‌ഥാനാർഥി പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ലഭിക്കാത്തവരെ ഭാവിയിൽ എങ്ങനെ പരിഗണിക്കാൻ സാധിക്കുമെന്ന് പരിശോധിക്കും. തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും സർക്കാർ രൂപീകരിക്കുമെന്നും അൻവർ താരിഖ് പറഞ്ഞു.

Read also: കോൺഗ്രസിന്റേത് രാജ്യത്തെ മികച്ച സ്‌ഥാനാർഥി പട്ടിക; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE