കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

By News Desk, Malabar News
Ajwa Travels

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പിടി മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു ഐഎഎസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് സ്‌കൂൾ മാനേജറാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തത്‌.

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തുവെന്നാണ് മനീഷിനെതിരായ പരാതി. അധ്യാപകൻ വിദ്യാർഥിനികളോട് അസഭ്യം പറയുന്ന ശബ്‌ദരേഖ പുറത്ത് വന്നിരുന്നു. തുടർന്ന് മനീഷിനെ പോക്‌സോ ചുമത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

Also Read: കരുവന്നൂർ തട്ടിപ്പ്; തെറ്റ് മൂടിവെക്കുന്ന സംസ്‌കാരം സിപിഎമ്മിനില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE