ഹൈദരാബാദ്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോൾ ഇനിമുതൽ തലസ്‌ഥാനമായ ഹൈദരാബാദ് ഉൾപ്പടെ തെലങ്കാനയിലെ നഗരങ്ങളിൽ ഇനിമുതൽ വാഹന ഗതാഗതം തടയില്ല. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. തന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിന് പേരിൽ ട്രാഫിക് നിർത്തിവെക്കേണ്ടതില്ലെന്ന് എ രേവന്ത് റെഡ്‌ഡി ഡിജിപിക്ക് നിർദ്ദേശം നൽകി.
കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ്, മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കേണ്ടതില്ലെന്ന രേവന്ത് റെഡ്‌ഡിയുടെ തീരുമാനം. ഗതാഗത തടസം കുറയ്‌ക്കുന്നതിനായി തന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. നിലവിൽ 15 വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകുന്നത്. ഇത് വെട്ടിക്കുറച്ചു ഒമ്പത് വാഹനങ്ങളാക്കാനാണ് നിർദ്ദേശം.
‘എനിക്ക് ജനത്തിനൊപ്പം ആയിരിക്കാനാണ് ഇഷ്‌ടം. അവരുമായി ആശയവിനിമയം നടത്തണം. സ്വസ്‌ഥമായി വീട്ടിലിരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പകരം ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും അത് പരിഹരിക്കാനുമാണ് ഇഷ്‌ടം. അതുകൊണ്ട് എന്റെ യാത്രാവേളകളിൽ പൊതുജനങ്ങളുടെ വാഹനം തടഞ്ഞു അവർക്ക് ബുദ്ധിമുട്ട് മറ്റു വഴികൾ കണ്ടെത്തൂ’- മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പറഞ്ഞു.
Most Read| സംസ്‌ഥാനത്ത് കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ