കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം; 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

By Staff Reporter, Malabar News
lokajalakam image_malabar news
ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു
Ajwa Travels

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നതായും വാഷിങ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്‌തു.

തിങ്കളാഴ്‌ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. ആദ്യം യൂണിവേഴ്‌സിറ്റി ഗേറ്റില്‍ ആക്രമണം നടത്തിയ ഭീകരര്‍ പിന്നീട് കാമ്പസില്‍ കടക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഗേറ്റില്‍ സ്‌ഫോടനം നടത്തിയതിന് ശേഷമായിരുന്നു ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടി ഉതിര്‍ത്തത്.

Read Also: ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ

മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റു രണ്ടുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വക്‌താവ് താരിഖ് അരിയാന്‍  വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ആക്രമികള്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കുകയും ചെയ്‌തിരുന്നു. പോലീസ് ഭീകരരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഇവരെ മോചിപ്പിച്ചത്.

Kerala News: എംഇഎസിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തില്‍; രാജി ആവശ്യപ്പെട്ടവരെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE