എംഇഎസിലെ തര്‍ക്കങ്ങള്‍ പുതിയ തലത്തില്‍; രാജി ആവശ്യപ്പെട്ടവരെ പുറത്താക്കി

By Staff Reporter, Malabar News
MALABARNEWS-fazal-Gafoor
Dr. Fazal Gafoor

കോഴിക്കോട്: ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയില്‍ എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഖഫൂറിന് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടര്‍ന്നുണ്ടായ ഭിന്നത പുതിയ തലത്തിലേക്ക്.

ഡോ. ഫസല്‍ ഗഫൂര്‍, പ്രൊഫസര്‍ പിഒജെ ലബ്ബ എന്നിവരുടെ രാജി ആവശ്യപ്പെട്ടവരെ സംഘടനയില്‍ നിന്നും പുറത്താക്കി. സംസ്‌ഥാന സെക്രട്ടറി ഡോ. എന്‍എം മുജീബ് റഹ്‌മാനെതിരേയും മറ്റൊരു സംസ്‌ഥാന കമ്മിറ്റി അംഗത്തിനെതിരേയുമാണ് നടപടി എടുത്തത്.

കോഴിക്കോട് ഭൂമി വാങ്ങുന്നതിനായി എംഇഎസിന്റെ ഫണ്ടില്‍ നിന്നും 3.70 കോടി രൂപയോളം രണ്ട് സ്‌ഥാപനങ്ങളിലേക്ക് അനധികൃതമായി കൈമാറിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. പിന്നീടാണ് ഡോ. മുജീബ് റഹ്‌മാന്‍ ഇരുവരുടെയും രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്.

ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് മുജീബ് റഹ്‌മാന്‍ സസ്‌പെന്‍ഷനോട് പ്രതികരിച്ചു. എംഇഎസ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ക്രിമിനല്‍ കേസ് എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സംഘടനക്കുള്ളിലെ ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ കഴമ്പില്ലെന്നും ഫസല്‍ ഖഫൂര്‍ പറയുന്നു.

Read Also: ബിനീഷ് കോടിയേരി 5 ദിവസം കൂടി കസ്‌റ്റഡിയില്‍ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE