തലശ്ശേരി റെയില്‍വേ ഗേറ്റ് അടിപ്പാത; നിർമാണത്തിൽ അപാകത

By Staff Reporter, Malabar News
thalassey railway gate
Ajwa Travels

കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത മൂന്നാം ഗേറ്റിൽ റെയിൽവേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിർമാണത്തിൽ അപാകത. അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത നിലയാണ്.

അടിപ്പാത ഒഴിവാക്കി ലെവൽ ക്രോസ് രഹിത റോഡ് നിർമാണം ലക്ഷ്യമിട്ടായിരുന്നു നിർമാണം ആരംഭിച്ചത്. എന്നാൽ പണി അവസാനിക്കുമ്പോൾ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത സ്‌ഥിതിയാണ്. അടിപ്പാതക്ക് ഉയരം കുറവായതിനാലാണ് ഉയരമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തത്. വാർത്ത് വച്ച സ്ളാബുകൾ പാളത്തിന് കീഴെ സ്‌ഥാപിച്ചപ്പോഴാണ് ഉയരമുള്ള വാഹനങ്ങൾ ഇത് വഴി പോകില്ലെന്ന് വ്യക്‌തമായത്.

അടിപ്പാത മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയ ശേഷമായിരുന്നു നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. എന്നാൽ 13 മാസം പിന്നിടുമ്പോഴും അടിപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

മണ്ണുനീക്കൽ 2019 ഡിസംബറിലാണ് ആരംഭിച്ചത്. പക്ഷെ മഴ പെയ്‌തത് തിരിച്ചടിയായി. മണ്ണെടുത്ത കുഴിയിൽ വെള്ളം നിറഞ്ഞത് പ്രതിസന്ധി സൃഷ്‌ടിച്ചു. പിന്നാലെ കോവിഡും രൂക്ഷമായതോടെ നിര്‍മാണം വീണ്ടും മന്ദഗതിയിൽ ആവുകയായിരുന്നു.

Malabar News: ‘മുസ്‌ലിം സ്‍ത്രീകളെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കേണ്ട’; ലീഗിനോട് സുന്നി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE