ടൊവിനോ കേന്ദ്ര കഥാപാത്രമായി ‘തല്ലുമാല’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

By News Bureau, Malabar News
Thallumala-first look
Ajwa Travels

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘തല്ലുമാല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ടൊവിനോ അടക്കം നിരവധിപേർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്‌റ്റര്‍ പോലെ തന്നെ കളര്‍ഫുള്‍ സിനിമയായിരിക്കും ‘തല്ലുമാല’യെന്ന് ടൊവിനോ ഫേസ്ബുക്കിലും ഇൻസ്‌റ്റഗ്രാമിലും പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സിനിമയെക്കുറിച്ച് ഇനിയും ഒരുപാട് പറയണമെന്നുണ്ടെന്നും ഏവർക്കും തിയേറ്ററുകളില്‍ വിസില്‍ അടിച്ച് ആഘോഷമായി കാണാന്‍ പറ്റുന്ന സിനിമയാണിതെന്നും താരം കുറിച്ചു. താൻ ആദ്യമായാണ് ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകുന്നതെന്നും ടൊവിനോ വ്യക്‌തമാക്കി.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. മുഹ്‌സിന്‍ പരാരിയുടെ വരികൾക്ക് ഈണം പകരുന്നത് വിഷ്‌ണു വിജയ് ആണ്.

ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. ലുക്മാൻ, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്‌റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Most Read: താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു: എല്ലാത്തിനോടും ബൈ പറയാം; ബീറ്റ്റൂട്ട് ബ്യൂട്ടി ടിപ്‌സ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE