എൻഡിഎ എന്നാൽ നോ ഡാറ്റ അവെയ്‌ലബിൾ; പരിഹസിച്ച് തരൂർ

By Trainee Reporter, Malabar News
MALABARNEWS-SHASHI
Shashi Tharoor
Ajwa Travels

ന്യൂഡെൽഹി: എൻഡിഎക്ക് പുതിയ നിർവചനം നൽകി ശശി തരൂർ എംപി. നോ ഡാറ്റ അവെയ്‌ലബിൾ (no data available) എന്നാണ് തരൂർ എൻഡിഎയെ നിർവചിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും നിർബന്ധിതമാക്കുകയും ചെയ്‌ത ആരോഗ്യ സേതു ആപ്പ് ആരാണ് വികസിപ്പിച്ചെടുത്തതെന്ന ചോദ്യത്തിന് സർക്കാരിന്റെ കൈവശം ഉത്തരമില്ലെന്ന് സൂചിപ്പിച്ചാണ് തരൂരിന്റെ പരിഹാസം.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തരൂർ എൻഡിഎ സർക്കാരിനെ പരിഹസിച്ചിരിക്കുന്നത്. പതിവുപോലെ ഇത്തവണയും ഒരു വിവരവും കേന്ദ്രത്തിൽ നിന്നും ലഭ്യമല്ല. പക്ഷെ, ഇപ്രാവശ്യം ഇങ്ങനെ സംഭവിച്ചതിൽ തനിക്ക് ആശ്‌ചര്യമുണ്ടെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

ആരോഗ്യസേതു എന്ന മൊബൈൽ ആപ്ളിക്കേഷൻ കോവിഡ് 19നെതിരായ പ്രധാന ആയുധമായാണ് സർക്കാർ ഉപയോഗിച്ചിരുന്നത്. എന്നാൽ ആപ്പിന്റെ നിർമാതാക്കൾ ആരെന്ന വിവരാവകാശ ചോദ്യത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞു മാറുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആപ്പ് വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകാത്തതിനെ തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ സർക്കാരിന് കഴിഞ്ഞ ദിവസം നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് തരൂരിന്റെ സർക്കാരിനെതിരായ പരിഹാസം.

Read also: പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE