യൂട്യൂബില്‍ ഒരു മില്യണിലേറെ കാഴ്‌ചക്കാർ; തരംഗമായി ‘ആറാട്ട്’ ടീസർ

By Staff Reporter, Malabar News
arattu movie
Ajwa Travels

വിഷു ദിനത്തിൽ റിലീസ് ചെയ്‌ത മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടി’ന്റെ ടീസര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍. കാത്തിരിപ്പിനൊടുവിൽ വിഷു കൈനീട്ടമെന്നോണം പുറത്തിറങ്ങിയ ടീസര്‍ ഇന്നലെത്തന്നെ ഒരു മില്യണിലേറെ കാഴ്‌ചക്കാരുമായി യൂട്യൂബ് ട്രെന്റിങ് ലിസ്‌റ്റില്‍ ഒന്നാം സ്‌ഥാനം കൈയ്യടക്കിയിരുന്നു.

ഇതിന് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണൻ ഫേസ്ബുക്കില്‍ പോസ്‌റ്റും പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാൽ ‘നെയ്യാറ്റിൻകര ഗോപനാ’യി എത്തുന്ന ‘ആറാട്ട്’ കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ്. ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്.

വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ്‌കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരും വേഷമിടുന്നു.

പാലക്കാടിന് പുറമെ ഹൈദരാബാദും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. സമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനവും സ്‌റ്റെഫി സേവ്യർ കോസ്‌റ്റ്യൂമും കൈകാര്യം ചെയ്യുന്നു.

Read Also: ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ ലൈനപ്പായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE