പഞ്ചാബ്: പട്യാലക്ക് സമീപമുള്ള ഗ്രാമപ്രദേശമായ ബില്ലയില്‍ സ്ഥാപിതമായ മസ്ജിദ് ബൈത്തുല്‍ മഅ്മൂറിന്റെ ഉദ്ഘാടനം നടന്നു. ളുഹ്റ് നമസ്കാരത്തിന് നേതൃത്വം നൽകികൊണ്ട് മുഫ്തി ആഫാഖ് മസാഹിരിയാണ് ഉൽഘാടന കർമം നിർവഹിച്ചത്.
30 മുസ്ലിം വിശ്വാസികളുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഈ മസ്ജിദിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു മസ്ജിദില്ല. അത്കൊണ്ട് തന്നെ, മസ്ജിദ് ഉൽഘാടനം ഇവര്‍ വലിയൊരു ആഘോഷമാക്കി മാറ്റിയിരുന്നു; ഭാരവാഹികൾ പറഞ്ഞു. 3.7 കോടി ജനതയിൽ ഏകദേശം 6 ലക്ഷത്തോളം പേർ അഥവാ സംസ്ഥാന ജനസംഖ്യയിലെ രണ്ട് ശതമാനത്തോളമാണ് ഇവിടെ മുസ്ലിം മതവിശ്വാസികൾ.
നിസ്കാരാന്തരം ചേര്‍ന്ന യോഗം പികെ അബ്ദുൽ ഗഫൂര്‍ അല്‍ഖാസിമി ഉൽഘാടനം ചെയ്തു. മുഫ്തി ഇര്തിഖാഉല് ഹസന് യോഗത്തിന് അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഖാന്, പ്രൊഫസര്‍ നദീമുല്‍ ഹഖ്, മുസ്തഫാ അബ്ദുൽ സത്താര്‍, അബ്ദുൽ റഊഫ് സിദ്ധീഖി, കൈസര്ഖാന്, അഡ്വക്കറ്റ് അബ്ദുനാസർ, സാലിഹ് കൊടുവള്ളി തുടങ്ങിയവര്‍ യോഗത്തിൽ സംസാരിച്ചു.
Most Read: ‘താജ് മഹൽ മാറ്റി രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ’; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ