ന്യൂഡെൽഹി: വടക്കു പടിഞ്ഞാറൻ ഡെൽഹിയിലെ മംഗൽപുരിയിൽ കാണാതായ 17കാരന്റെ മൃതദേഹം ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച രാവിലെയാണ് മംഗൽപുരി തെരുവിൽ സംശയാസ്‌പദമായ രീതിയിൽ ട്രാവൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു എന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട് ചെയ്‌തു.
രോഹിണി സെക്‌ടർ 1ൽ താമസിക്കുന്ന 17കാരന്റെ മൃതദേഹമാണ് എന്നാണ് വിവരം. കഴുത്ത് മുറിച്ച നിലയിൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്‌ച രാത്രിയാണ് 17കാരനെ കാണാതാകുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്‌ച രാവിലെയോടു കൂടി ട്രാവൽ ബാഗിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സമീർ ശർമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Most Read: തൊഴിലാളിയുടെ അപകടമരണം: കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി; സാബു ജേക്കബിന് തിരിച്ചടി