ഗോവധ നിരോധനത്തിന് ശേഷം കർണാടകയിൽ ഗോമൂത്ര-ചാണക ഗവേഷണ കേന്ദ്രം

By Syndicated , Malabar News
malabarnews-cattle
Representational Image
Ajwa Travels

ബംഗളൂരു: കര്‍ണാടകയിലെ ബെളഗാവിയില്‍ ഗോമൂത്ര ചാണക ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. കേശവ സ്‌മൃതി ട്രസ്‌റ്റ്‌ ആണ് ബെളഗാവി നഗരത്തില്‍നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള കൗജലാഗി ഗ്രാമത്തിലാണ് ഗവേഷണ കേന്ദ്രം സ്‌ഥാപിക്കുന്നത്. ആര്‍എസ്എസ് അംഗങ്ങളാണ് ട്രസ്‌റ്റിലെ പ്രധാന പ്രവര്‍ത്തകര്‍. ഗോമൂത്രത്തെക്കുറിച്ചും അത് കുടിക്കുമ്പോഴുള്ള ഫലപ്രാപ്‌തിയെക്കുറിച്ചും പഠിക്കുകയാണ്‌ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് അധികൃതര്‍ പറയുന്നത്.

13 ഏക്കറിലായുള്ള സ്‌ഥാപനത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പശു കേന്ദ്രീകൃതമായ കൃഷികളായിരിക്കും പ്രധാനമായും നടക്കുക. ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി അടിസ്‌ഥാന സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്. പ്രവര്‍ത്തനരീതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് ട്രസ്‌റ്റ് അംഗങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

Read also: അമർനാഥ്‌ തീർഥാടനം; ഇത്തവണ ജൂൺ 28 മുതൽ ഓഗസ്‌റ്റ് 22 വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE