രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ

By Staff Reporter, Malabar News
MALABARNEWS-MANGROVES
Mangrove Museum, Koyilandi
Ajwa Travels

കൊയിലാണ്ടി: രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ പുതുക്കിയ കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലപുഴയുടെ തീരത്ത് നിലവിൽ വന്നു. കെ ദാസൻ എംഎൽഎയാണ് മ്യൂസിയം ഉൽഘാടനം ചെയ്‌തത്‌.

നേരത്തെ ഇവിടെ ഉണ്ടായിരുന്ന കെട്ടിടം 2019-20ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികൾ നടത്തി. ഇതിന്റെ ഉൽഘാടനമാണ് ഇന്ന് നടന്നത്.

കണയങ്കോട് മുതൽ നെല്ല്യാടിക്കടവ് വരെയുള്ള ഏഴര കിലോമീറ്റർ ദൂരത്തിൽ പുഴയുടെ ഇരുവശങ്ങളിലുമായുള്ള ഇടതിങ്ങിയ കണ്ടൽക്കാടുകൾ നാടിന്റെ ആവാസവ്യവസ്‌ഥയെ സംരക്ഷിക്കുന്നു.

ആനക്കണ്ടൽ, ചുള്ളിക്കണ്ടൽ, നക്ഷത്ര കണ്ടൽ അടക്കം 18ഓളം ഇനങ്ങളാണ് ഇവിടെയുള്ളത്. എല്ലാത്തിന്റെയും ചിത്രങ്ങളും മറ്റ്‌ വിവരങ്ങളും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഓരോന്നിന്റെയും പ്രാദേശിക, ശാസ്‌ത്രീയ നാമങ്ങൾ എന്നിവ ചിത്രത്തോടൊപ്പം ഉണ്ടാവും.

ലോകത്തിൽ നിലവിലുള്ള വിവിധ കണ്ടലുകളെക്കുറിച്ചുള്ള ഡോക്യുമെന്ററികളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ഭാവിയിൽ ഇവിടെ സോഷ്യൽ ഫോറസ്ട്രി വിഭാഗവും വനംവകുപ്പും ചേർന്ന് കണ്ടൽ ചെടികളുടെ ഉൽപ്പാദനം നടത്താനുള്ള പദ്ധതിയുമുണ്ട്.

പ്രാദേശിക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സഞ്ചാരികൾക്കായി ഹൗസ് ബോട്ടുകൾ അടക്കമുള്ള ഒട്ടേറെ പദ്ധതികളും മ്യൂസിയം കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ട്.

Read Also: മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത, ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE