‘കണ്ണിൽ പെട്ടോളെ…’; ‘തല്ലുമാല’യിലെ ആദ്യ ഗാനമെത്തി

By Film Desk, Malabar News

ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തല്ലുമാല’യിലെ ആദ്യഗാനം റിലീസ് ചെയ്‌തു. ‘കണ്ണിൽ പെട്ടോളെ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

വിഷ്‌ണു വിജയ് ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്‌ണുവും ഇർഫാന ഹമീദും ചേർന്നാണ്. മുഹ്‌സിന്‍ പരാരിയുടേതാണ് വരികൾ.

ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ കൈകാര്യം ചെയ്യുന്നത് ജിംഷി ഖാലിദ് ആണ്.

ലുക്‌മാന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ഓസ്‌റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍- നിഷാദ് യൂസഫ്, ആര്‍ട്ട്- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ്- റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്‌റ്റില്‍സ് വിഷ്‌ണു തണ്ടാശ്ശേരി.

Most Read: കോവിഡ് ആശങ്കയിൽ നേരിയ ആശ്വാസം; സംസ്‌ഥാനങ്ങളിൽ ആർ വാല്യൂ കുറയുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE