കോവിഡ് ആശങ്കയിൽ നേരിയ ആശ്വാസം; സംസ്‌ഥാനങ്ങളിൽ ആർ വാല്യൂ കുറയുന്നു

By Team Member, Malabar News
covid update of india
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോത് കണക്കാക്കുന്ന ആർ വാല്യൂ സംസ്‌ഥാനങ്ങളിൽ കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ആഴ്‌ചയിൽ നിന്നും നിലവിൽ നേരിയ തോതിൽ രാജ്യത്തെ ആർ വാല്യൂവിൽ കുറവ് രേഖപ്പെടുത്തി. 1.13 ശതമാനമാണ് രാജ്യത്തെ നിലവിലെ ആർ വാല്യൂ.

ഒരാളിൽ നിന്ന് എത്ര പേരിലേക്ക് കോവിഡ് പകരുന്നു എന്ന കണക്കാക്കുന്നതാണ് ആർ വാല്യു. രാജ്യത്തെ 19 സംസ്‌ഥാനങ്ങളിലാണ് നിലവിൽ ആർ വാല്യൂ ഒരു ശതമാനത്തിൽ കൂടുതലുള്ളത്. 1.16 ശതമാനം രേഖപ്പെടുത്തിയ മധ്യപ്രദേശിലാണ് ആർ വാല്യൂ ഏറ്റവും കൂടുതൽ. അതേസമയം കേരളത്തിൽ ആർ വാല്യൂ ഒരു ശതമാനത്തിൽ താഴെയാണെന്നുള്ളതും ആശ്വാസം പകരുന്ന കാര്യമാണ്.

ആർ വാല്യു ഒരു ശതമാനത്തിലും താഴുന്നത് കോവിഡ് മഹാമാരി വിട്ടൊഴിയുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. നിലവിൽ ഹരിയാന, ഡെൽഹി, ഉത്തർ പ്രദേശ്, മധ്യ പ്രദേശ് അടക്കമുള്ള സംസ്‌ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്നത്.

Read also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; നൂറ് സീറ്റ് തികക്കൽ സർക്കാർ ലക്ഷ്യം- മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE