പത്‌മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോയ കാറും കണ്ടെടുത്തു

ചാത്തന്നൂർ സ്വദേശി കെആർ പത്‌മകുമാറും ഭാര്യയും മകളുമാണ് ഇന്ന് പോലീസ് പിടിയിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന.

By Trainee Reporter, Malabar News
Padmakumar
Padmakumar
Ajwa Travels

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ഘട്ടത്തിലേക്ക് കടന്നു പോലീസ്. ചാത്തന്നൂർ സ്വദേശി കെആർ പത്‌മകുമാറും ഭാര്യയും മകളുമാണ് ഇന്ന് പോലീസ് പിടിയിലായത്. കെആർ പത്‌മകുമാറിനെ കുട്ടി ഫോട്ടോയിൽ നിന്ന് തിരിച്ചറിഞ്ഞു. പ്രതിയുടെ പത്തിലധികം ഫോട്ടോകളാണ് കുട്ടിയെ കാണിച്ചത്.

അതേസമയം, കേസിൽ ഭാര്യയ്‌ക്കും മകൾക്കും പങ്കില്ലെന്നാണ് ഇയാൾ പറയുന്നത്. ചാത്തന്നൂർ മാമ്പളളിക്കുന്നത്താണ് ഇവർ താമസിച്ചിരുന്നത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽ നിന്ന് മൂന്ന് പേരെയും കസ്‌റ്റഡിയിൽ എടുത്തത്. പ്രതികളെ അടൂർ പോലീസ് ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.

കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽ നിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തു നിന്നും കണ്ടെടുത്തു. രേഖാചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ചു പോലീസിന് വിവരം നൽകിയിരുന്നു. ഈ വിവരങ്ങളാണ് കേസിൽ നിർണായകമായത്. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.

Most Read| വെടിനിർത്തൽ അവസാനിച്ചു; ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE