കുറ്റ്യാടിയിൽ മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു

By Trainee Reporter, Malabar News
The jcb in Kuttadi was destroyed by fire
Representational Image
Ajwa Travels

കോഴിക്കോട്: കുറ്റ്യാടിയിൽ റോഡ് പണിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു. കുറ്റ്യാടി കുമ്പളച്ചോലയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റോഡ് പണിക്കായി എത്തിച്ച് സൈറ്റ് ഓഫിസിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ട ജെസിബിയാണ് അജ്‌ഞാതർ തീയിട്ട് നശിപ്പിച്ചത്.

നാദാപുരത്ത് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കുളങ്ങരത്ത്-നമ്പത്താംകുണ്ട്-വാളൂക്ക് വിലങ്ങാട് റോഡ് പണിക്കായി കിഫ്ബിയിൽ നിന്ന് 48 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തിക്കാണ് ജെസിബി എത്തിച്ചത്. റോഡ് പണി തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.

Most Read: മുംബൈയിൽ കോടികളുടെ കള്ളനോട്ട് പിടികൂടി; ഏഴ് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE