കാഞ്ഞങ്ങാട് സംഗീതോൽസവം ഇന്ന് തുടങ്ങും

By Staff Reporter, Malabar News
musical-festival
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതോൽസവത്തിന് ചൊവ്വാഴ്‌ച തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആദ്യ കച്ചേരിയിൽ കാഞ്ഞങ്ങാട് ടിപി ശ്രീനിവാസ ഭാഗവതർ പാടും. എസ് നവനീത് കൃഷ്‌ണൻ(വയലിൻ), പാലക്കാട് കെ എസ് മഹേഷ് കുമാർ(മൃദംഗം), പയ്യന്നൂർ ടി ഗോവിന്ദപ്രസാദ്(മോർസിങ‌്) എന്നിവരാണ് പിന്നണിയിൽ.

ബുധനാഴ്‌ച രാവിലെ ഏഴിന് ഉഞ്ഛവൃത്തി നടക്കും. ഒമ്പതിന് അമ്പതോളം സംഗീതജ്‌ഞർ പങ്കെടുക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനവും ഇതിന്റെ ഭാഗമായി ഉണ്ടാവും. പത്ത് മുതൽ നാല് വരെയാണ് സംഗീതാരാധന. വൈകീട്ട് അഞ്ചിന് സമാപനക്കച്ചേരിയിൽ മുരളീ സംഗീത് പാടും. ഗണരാജ് കാർലെയാണ് വയലിൻ വായിക്കുക. പയ്യന്നൂർ പി വി രാജൻ മൃദംഗത്തിലും ബെള്ളിക്കോത്ത് രാജീവ് ഗോപാൽ മുഖർശംഖിലും താളമിടും.

Read Also: കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി; പരിശോധന വ്യാപിപ്പിക്കുമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE