തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് പറഞ്ഞിട്ടില്ല; താരിഖ് അന്‍വര്‍

By Syndicated , Malabar News
Thariq Anwar about VM Sudheeran's resignation
Ajwa Travels

ന്യൂഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തിയെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടത് നേതൃത്വത്തിന്റെ മോശം പ്രകടനം കാരണമാണെന്നും താന്‍ അര്‍ഥമാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍.

‘പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ് ബീഹാറില്‍ തിരിച്ചടി നേരിട്ടതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, എന്തുകൊണ്ടാണ് തോറ്റത് എന്ന് പഠിക്കും എന്നാണ് പറഞ്ഞത്. ബീഹാറില്‍ നിന്നുള്ള വ്യക്‌തി ആയതിനാല്‍ എനിക്ക്കൂടി ഉത്തരവാദിത്തമുണ്ട്. ഞാന്‍ ഒരു ജനറല്‍ സെക്രട്ടറി കൂടിയാണ്. തെരഞ്ഞെടുപ്പ് പരാജയം എഐസിസി വിശകലനം ചെയ്യും. പാഠം ഉള്‍ക്കൊള്ളും -അദ്ദേഹം പറഞ്ഞു.

‘ആര്‍ജെഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അത്ര ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. അവര്‍ മികച്ച പ്രകടനം തന്നെ നടത്തി. അവരെപ്പോലെ ഞങ്ങള്‍ക്കും സീറ്റുകള്‍ നേടാനായിരുന്നെങ്കില്‍ ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വരുമായിരുന്നു’ എന്നായിരുന്നു വോട്ടെണ്ണലിന് ശേഷം താരിഖ് അന്‍വര്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്.

Read also: മഹാരാഷ്‍ട്രയില്‍ ബിജെപി അധികാരത്തില്‍ ഇരിക്കില്ലെന്ന് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE