തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വര്‍ഗീയ ദ്രുവീകരണമാണ് കണ്ടതെന്ന് അഡ്വ. എസ് സുരേഷ്. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും എസ് സുരേഷ് പ്രതികരിച്ചു.
അതേസമയം, സീറ്റുകളുടെ എണ്ണത്തില്‍ മികവ് കാട്ടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ശക്‌തമായ പ്രചാരണം നടത്തിയിട്ടും 2015ലേതിനേക്കാള്‍ അധികം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തൃശൂരില്‍ മേയര്‍ സ്‌ഥാനാർഥി ബി ഗോപാലകൃഷ്‌ണനും, തിരുവനന്തപുരത്ത് എസ് സുരേഷിനും വിജയിക്കാന്‍ സാധിക്കാഞ്ഞത് തിരിച്ചടിയായി.
Read also: പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് എന്‍ വേണുഗോപാല്‍