പ്രയാഗ മാര്‍ട്ടിന്‍ ആവേശത്തിലാണ്; ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ മോഹന്‍ലാല്‍ ഇന്ന് റിലീസ് ചെയ്യും

By Desk Reporter, Malabar News
Prayaga Martin_The soldier in the Trench_Malabar News
Ajwa Travels

കൊച്ചി: പ്രയാഗ മാര്‍ട്ടിന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ എന്ന മൂവി ഇന്ന് റിലീസ് ചെയ്യും. 25 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഈ ഹ്രസ്വചിത്രം മോഹന്‍ലാലാണ് തന്റെ ഫേസ്ബുക് പേജിലൂടെ വൈകിട്ട് 6 മണിക്ക് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഓണ്‍ലൈന്‍ വഴി സൗജന്യമായി പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുന്ന ‘ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്’ (The Soldier in the Trench) ഇംഗ്ലീഷ് മൂവിയാണ്. സദ് ഗുരു ജഗ്ഗി വാസുദേവില്‍ നിന്ന് ലഭ്യമായ ആശയം അടിസ്ഥാനമാക്കിയാണ് വിവേക് പ്രശാന്ത് പിള്ള മൂവിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് ഈ ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും.

Vivek Prasanth Pillai _ Director _ The Soldier in the Trench
വിവേക് പ്രശാന്ത് പിള്ള (സംവിധായകൻ ദി സോൾജിയർ ഇന്‍ ദി ട്രെഞ്ച്)

കോവിഡ് കാലത്ത്, മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രയാഗയും ബാല്യകാല കൂട്ടുകാരും ചേര്‍ന്ന് പുറത്തിറക്കുന്ന ഈ ചിത്രം വെറുതെ കണ്ടിരിക്കാവുന്ന ഒന്നല്ല. സംവിധായകന്‍ വിവേക് പ്രശാന്ത് പിള്ള പറയുന്നു; ‘സിനിമ, ഇതില്‍ സഹകരിച്ച എല്ലാവരുടെയും സ്വപനവും ലക്ഷ്യവുമാണ്. അത് കൊണ്ട് തന്നെ ആദ്യം ചെയ്യുന്ന സംവിധാന സംരംഭം മനുഷ്യ നന്മക്ക് ഉതകുന്നത് ആകട്ടെ എന്ന് കരുതിയാണ് ഈ വിഷയം തിരഞ്ഞെടുത്തത്. കാലികവും അത്യാവശ്യ സന്ദേശവും ഉള്‍പ്പെടുന്ന ഈ ചിത്രം സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും കൂടിയാണ്. ഞങ്ങള്‍ക്ക് സാധ്യമായ ഒരു ചെറിയ കലാ പ്രവര്‍ത്തനം. എല്ലാ കാലത്തും പ്രസക്തമായ ഈ വിഷയം പരിമിതമായ സാഹചര്യത്തില്‍ നിന്ന് കൊണ്ട് മനോഹരമായും പ്രൊഫഷണലായും ലോകത്തിന് വേണ്ടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇനി കാണികള്‍ തീരുമാനിക്കട്ടെ’.

Pranav Govind In 'the Soldier in the Trench'
പ്രണവ് ഗോവിന്ദ് – ദി സോൾജിയർ ഇന്‍ ദി ട്രെഞ്ച്-ൽ

എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി പുതിയ ആവേശത്തിലാണ്. കാരണം, മനോഹരവും അത്യാവശ്യമായ ഒരു ആശയത്തെ ഇംഗ്ലീഷ് ഭാഷയില്‍ ലോകത്തിന് സമര്‍പ്പിക്കുക. അത് എന്റെ കൂട്ടുകാരാണ് ചെയ്യുന്നത്. റിലീസ് ചെയ്യുന്നത് മോഹന്‍ലാല്‍ സാറും. മാത്രവുമല്ല, കൂട്ടുകാര്‍ ചെയ്യുന്നത് കൊണ്ട് തുടക്കം മുതല്‍ ഇന്നത്തെ റിലീസ് ദിവസം വരെയുള്ള എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കാന്‍ കഴിയുക. ഒരു മൂവിക്ക് പിന്നിലുള്ള സങ്കീര്‍ണതകള്‍, ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാനുള്ള അവസരം ഈ ചെറു സിനിമയിലൂടെ ലഭിക്കുക. ഇതൊക്കെ എനിക്ക് പുതിയ ആവേശങ്ങളാണ്, അനുഭവങ്ങളാണ്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ആകൃതിയെ അവതരിപ്പിക്കുന്ന പ്രയാഗ പറയുന്നു.

ഇതൊരു വലിയ സാങ്കേതിക തികവുള്ള സിനിമയാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ, ഇത് ലോകത്തുള്ള ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട ഒരു ചെറിയ മൂവിയാണ്, വിശേഷിച്ചും യുവ സമൂഹം അത് കൊണ്ടാണ് ഞങ്ങളിത് ഇംഗ്ലീഷ് ഭാഷയില്‍ ചെയ്യാന്‍ തീരുമാനിച്ചത്. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സന്ദേശം ഇത് എല്ലാവര്‍ക്കും നല്‍കും. അതെനിക്ക് ഉറപ്പുണ്ട്. പ്രയാഗ കൂട്ടിച്ചേര്‍ത്തു. എക്കാലത്തും ലോകം ചര്‍ച്ച ചെയ്യുന്ന വിഷാദരോഗവും തുടര്‍ന്നുള്ള വിവേകമില്ലാത്ത തീരുമാനവുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്.

 

View this post on Instagram

 

The Soldier in the Trench Releasing on 28.08.2020 Catch the release on @mohanlal FB page ✨

A post shared by MISS MARTIN? (@prayagamartin) on

സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഈ ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നത് വിആര്‍ പ്രൊഡക്ഷന്‍സും സംവിധായകന്‍ വിവേക് പ്രശാന്ത് പിള്ളയും ചേര്‍ന്നാണ്. ദി സോള്‍ജിയര്‍ ഇന്‍ ദി ട്രെഞ്ച്-ല്‍ അഭിനേതാക്കളായി പ്രയാഗയെ കൂടാതെ, പ്രണവ് ഗോവിന്ദും എബ്രി അന്ത്രപ്പേറുമുണ്ട്. കാമറ ചെയ്തിരിക്കുന്നത് വിഷ്ണു രാജന്‍, ബാക് ഗ്രൗണ്ട് മ്യൂസിക് തുഹിന്‍ ഗോസ്വാമി, ആര്‍ട്ടും കോസ്റ്റ്യുമും കരോളിന്‍ ജോസഫ്, സത്യനാരായണ്‍ പ്രദീപും അദ്വൈത് നായരും സഹ സംവിധായകരായും എഴുത്തില്‍ മറീന ഫ്രാന്‍സിസും സഹകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE