അങ്കമാലിയിൽ സിൽവർ ലൈനിനായി ഇട്ട സർവേക്കല്ലുകൾ പിഴുത് മാറ്റി

By Desk Reporter, Malabar News
The survey stones laid for the Silver Line at Angamaly were removed
Ajwa Travels

കൊച്ചി: അങ്കമാലി എളവൂർ പുളിയനത്ത് ഇന്നലെ പോലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്‌ഥർ നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി. രാത്രിയിൽ നാട്ടുകാരാണ് സർവേ കല്ലുകൾ പിഴുതു മാറ്റിയത് എന്നാണ് റിപ്പോർട്. ഇന്നലെ സ്‌ഥാപിച്ച 20 സർവേക്കല്ലുകളിൽ ഒമ്പതെണ്ണമാണ് ഇങ്ങനെ പഴുത് മാറ്റിയിരിക്കുന്നത്.

പിഴുതു മാറ്റിയ സർവേ കല്ലുകൾ പുളിയനം ബസ് സ്‌റ്റോപ്പിലും എളവൂർ പള്ളിക്ക് മുന്നിലും രാത്രിയിൽ തന്നെ നാട്ടുകാർ എത്തിച്ചു. അതിനുമേൽ റീത്തും വച്ചു. അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനെതിരെയുള്ള സമരം തുടരുകയാണ്. ഇന്നും ഉദ്യോഗസ്‌ഥർ സർവേ കല്ലുകൾ ഇടാനെത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം. കെ റെയിൽ വിരുദ്ധ സമിതിയുടെ സംസ്‌ഥാന തലത്തിലുള്ള പ്രതിനിധികൾ ഇന്ന് പ്രദേശം സന്ദർശിക്കും.

അതേസമയം, സർവേ കല്ലുകൾ നാട്ടിയതിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യൂത്ത് കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് സർവേ കല്ലുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തി നടത്താൻ ഇടയില്ല എന്നാണ് കെ റെയിൽ ഉദ്യോഗസ്‌ഥർ നൽകുന്ന വിവരം. ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടാൽ പ്രതിഷേധക്കാരിൽ നിന്ന് സംരക്ഷണം നൽകുമെന്ന് ആലുവ പോലീസ് അറിയിച്ചു.

Most Read:  ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി; കുരുക്ക് മുറുക്കി അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE