കുതിരാനിലെ ഇടതു തുരങ്കത്തിലെ പരീക്ഷണ ഓട്ടം ഇന്ന്

By Trainee Reporter, Malabar News
palakkad news
Kuthiran Tunnel
Ajwa Travels

വടക്കഞ്ചേരി: ഓഗസ്‌റ്റ് ഒന്നിന് തുറക്കാനിരിക്കുന്ന കുതിരാനിലെ ഇടതു തുരങ്കത്തിന്റെ പരീക്ഷണ ഓട്ടം ഇന്ന് നടത്തും. വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. പരീക്ഷണ ഓട്ടത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പടെ തുരങ്കത്തിലെ മുഴുവൻ സംവിധാനങ്ങളും പരിശോധിക്കും.

പരിശോധന പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റി നൽകുന്ന അനുമതിയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക. പരിശോധന ഇന്ന് പൂർത്തിയായില്ലെങ്കിൽ നാളെയും തുടരും. ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ വിഭാഗവും അതോറിറ്റി നിയോഗിച്ചിട്ടുള്ള സ്വതന്ത്ര ഏജൻസികളും പരിശോധനയിൽ പങ്കെടുക്കും. ഇവരാണ് തുരങ്കം തുറക്കാനുള്ള അന്തിമ റിപ്പോർട് സമർപ്പിക്കുക.

ഗതാഗതം തുടങ്ങാൻ തുരങ്കം സജ്ജമാണെന്ന് നിർമാണ കമ്പനിയായ കെഎംസി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇനി അവസാന മിനുക്കു പണികൾ മാത്രമാണ് തുരങ്കത്തിൽ അവശേഷിക്കുന്നത്. ചൊവ്വാഴ്‌ച മന്ത്രി പിഎ മുഹമ്മദ് റിയാസ്, സ്‌ഥലം എംഎൽഎ കൂടിയായ മന്ത്രി കെ രാജു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇന്ന് തുരങ്കത്തിൽ പരീക്ഷണ ഓട്ടം നടത്താൻ തീരുമാനിച്ചത്.

Read Also: 10 ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത്‌ വാക്‌സിനേഷൻ ഇന്ന് മുതൽ പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE